പത്തനംതിട്ട: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിന് തൊട്ടുപുറകേ പന്തളത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കല്‍ മേലൂട്ടില്‍ വീട്ടില്‍ അജിത്തിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ അജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആശാരി കണ്ണന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും സംഘര്‍ഷം.

കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് പന്തളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് അജിത്തിന് വെട്ടേറ്റത്.