എഡിറ്റര്‍
എഡിറ്റര്‍
പാന്റല്‍ ടാബ്‌ലറ്റ് വിപണിയില്‍; വില 8,299 രൂപ
എഡിറ്റര്‍
Friday 23rd November 2012 5:11pm

ന്യൂദല്‍ഹി: ആപ്പിളിനും സാംസങിനും പിന്നാലെ പാന്റലും ടാബ്‌ലറ്റ് പുറത്തിറക്കി. ‘പെന്റ ടി-പാഡ് ഡബ്ല്യു.എസ് 802സി-2ജി’ എന്ന പേരില്‍ എട്ട് ഇഞ്ച് ടാബ്‌ലറ്റാണ് പാന്റല്‍ പുറത്തിറക്കിയത്. 8,299 രൂപയാണ് ടാബ്‌ലറ്റിന്റെ വില. വോയ്‌സ് കോളിങ് സംവിധാനമാണ് ഈ ടാബ്‌ലറ്റിന്റെ പ്രത്യേകത.

Ads By Google

എട്ട് ഇഞ്ച് മള്‍ട്ടിടച്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍, 1.2 ജിഗാഹെട്‌സ് പ്രൊസസര്‍, 1 ജി.ബി ഡി.ഡി.ആര്‍ ട്രിപ്പിള്‍ ഐ റാം, 8 ജി.ബി ഇന്റല്‍ സ്‌റ്റോറേജ് എന്നിവയാണ് പാന്റ ടി-പാഡിന്റെ മറ്റ് പ്രത്യേകതകള്‍.

ഇതിന്റെ ഇന്റല്‍ സ്റ്റോറേജ് കപാസിറ്റി 8 ജി.ബിയില്‍ നിന്നും 32 ജി.ബി വരെയാവാം. wi-fi, 3ജി യു.എസ്.ബി യുമാണ് ഇതിന്റെ കണക്ടിവിറ്റി ഓപ്ഷനുകള്‍. 5000mAh ബാറ്ററിയാണ് ടാബ്‌ലറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

ടാബ് ലറ്റിന്റെ കീബോര്‍ഡില്‍ സ്റ്റീരിയോ ഫോണിക് സിസ്റ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഈ മോഡലിന് വേണ്ടി മാത്രമാണ് സ്റ്റീരിയോ ഫോണിക് സ്പീക്കര്‍ സിസ്റ്റം ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ലാപ്‌ടോപിലേക്ക് ഈ ഡിവൈസിനെ കണ്‍വേര്‍ട്ട് ചെയ്യാന്‍ 1,499 രൂപയാണ് ചെലവ്.

Advertisement