എഡിറ്റര്‍
എഡിറ്റര്‍
പാഴ് വസ്തുവെന്ന് കരുതി കയ്യിലെടുത്ത ബോംബ് പൊട്ടി ഏഴു വയസുകാരന് ഗുരുതര പരിക്ക്
എഡിറ്റര്‍
Monday 24th March 2014 6:14pm

panur-bomb

കണ്ണൂര്‍: പാനൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പാനൂരില്‍ ചൂളയില്‍ തൊഴിലെടുക്കുന്ന നാടോടി സംഘത്തിലെ അഭിഷേക് എന്ന ബാലനാണ് നാടന്‍ ബോംബ് പൊട്ടി അപകടത്തിനിരയായത്.

റോഡിന് സമീപത്ത് കളിക്കുന്നതിനിടെ പാഴ്‌വസ്തുവെന്ന് കരുതി കയ്യിലെടുത്ത ബോംബാണ് പൊട്ടിയത്. കൈകള്‍ക്കും കണ്ണുകള്‍ക്കും മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ഥലത്ത് ബോംബ് സ്‌കോഡും പോലീസും പരിശോധന നടത്തുന്നുണ്ട്.

Advertisement