എഡിറ്റര്‍
എഡിറ്റര്‍
വിഎസിനെ അപകീര്‍ത്തിപ്പെടുത്തി വോട്ട് നേടാനുള്ള ശ്രമം കേരളം പൊറുക്കില്ലെന്ന് പന്ന്യന്‍
എഡിറ്റര്‍
Wednesday 26th March 2014 12:17am

pannyan1

കൊല്ലം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്തി വോട്ട് നേടാനുള്ള ചിലരുടെ ശ്രമം കേരളം പൊറുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കുന്നതുകൊണ്ടാണ് എതിരാളികള്‍ വിഎസിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടിപിവധത്തില്‍ എല്ലാവര്‍ക്കും ദു:ഖമുണ്ടെങ്കിലും അതുപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നത് തെറ്റാണ്.

ആര്‍എസ്പിയുടെ മുന്നണിമാറ്റം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന ആരോപണത്തെ തള്ളാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം  ആര്‍എസ്പിയുടെ നീക്കം മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്നത് പാര്‍ട്ടിക്ക് പറ്റിയ പിഴവാണെന്നും പറഞ്ഞു.

ആര്‍എസ്പി മുന്നണി വിടുന്നത് തടയാന്‍ സിപിഐ പരമാവധി ശ്രമിച്ചിരുന്നു. മന്ത്രിസഭാ പുന:സംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും പന്ന്യന്‍ പറഞ്ഞു.

കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement