എഡിറ്റര്‍
എഡിറ്റര്‍
ഇതൊരു പാഠം, നിയമപണ്ഡിതരുടെ ഉപദേശം വരുത്തിയ വിന; കോടതി ചിലവ് ഉപദേശികളില്‍ നിന്ന് ഈടാക്കണം: സെന്‍കുമാര്‍ കേസില്‍ പന്ന്യന്‍ രവീന്ദ്രന്‍
എഡിറ്റര്‍
Friday 5th May 2017 1:58pm

കോഴിക്കോട്: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി തള്ളിയ കോടതി വിധി ഒരു പാഠമാണെന്ന് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നിയമപണ്ഡിതരുടെ ഉപദേശം വരുത്തിയ വിനയാണിതെന്നും പന്ന്യന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

വിധികൊണ്ടുള്ള ദോഷം എല്‍.ഡി.എഫിനാണെന്നു പറഞ്ഞ അദ്ദേഹം കോടതി ചിലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെടുന്നു.


Must Read: യു.എസില്‍ മുസ്‌ലീങ്ങളെ നിരോധിക്കുമെന്നു പറഞ്ഞ ട്രംപ് പറയുന്നു, മതത്തിന്റെ പേരിലുള്ള വിവേചനത്തിനുവേണ്ടി താന്‍ ഒരിക്കല്‍പോലും നിലകൊണ്ടിട്ടില്ലെന്ന് 


പന്ന്യന്‍ രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘സെന്‍കുമാര്‍ കേസ് സര്‍ക്കാറിന് തിരിച്ചടിയായി. ഇത് ഒരു പാഠമാണ്. നിയമ പണ്ഡിതരുടെ ഉപദേശം വരുത്തിയ വിന. ഉപദേശികള്‍ക്ക് ഒന്നും വരാനില്ലല്ലോ. ദോഷം എല്‍.ഡി.എഫിനല്ലേ. ഇത് നിസ്സാരമായി തള്ളരുത് കോടതി ചിലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണം. ഇത് ഇനി വരുന്ന കാലത്തേക്ക് മുന്നറിയിപ്പാണ്.’

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന്റെ ഹര്‍ജിയില്‍ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയ കോടതി 25,000രൂപ ഫൈന്‍ അടയ്ക്കാനും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം വന്നിരിക്കുന്നത്.

Advertisement