എഡിറ്റര്‍
എഡിറ്റര്‍
പുലയ സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ അരിവാളെടുത്ത് പോരാടിയവരുടെ പിന്‍മുറക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത് വിരോധാഭാസം: പന്ന്യന്‍ രവീന്ദ്രന്‍
എഡിറ്റര്‍
Wednesday 15th March 2017 9:51am

തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് വിരോധാഭാസമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.

പുലയ സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ ഫ്യൂഡല്‍ തമ്പുരാക്കന്‍മാര്‍ക്കെതിരെ അരിവാളെടുത്ത് പോരാടിയവരുടെ പിന്‍മുറക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെണ്‍മനസ് സുരക്ഷിതമല്ലാതിരിക്കുന്നത് വിരോധാഭാസമാണെന്ന് പന്ന്യന്‍ പറയുന്നു.

മനുഷ്യ മനസിനെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഭജിച്ച് അധികാരം പിടിച്ചെടുക്കുന്ന സംഘപരിവാര്‍ ശൈലി രാജ്യത്തിന്റെ ജനാധിപത്യ രീതിക്ക് അപകടകരമായ ഭീഷണിയാണ്.

ദേശീയ രാഷ്ട്രീയത്തില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മത്സരിക്കുന്നതിലൂടെ മാത്രമേ വര്‍ഗീയതയും പണാധിപത്യവും കൈമുതലാക്കിയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ കഴിയൂ എന്നും പന്ന്യന്‍ പറഞ്ഞു.

വടക്കാഞ്ചേരിയില്‍ വി.എല്‍ ജോണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement