എഡിറ്റര്‍
എഡിറ്റര്‍
കൊലക്കേസിലെ പ്രതി സി.പി.ഐക്കാരനായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തുമായിരുന്നു: പന്ന്യന്‍
എഡിറ്റര്‍
Friday 17th August 2012 1:07pm

കൊച്ചി: കൊലക്കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിക്കുന്നത് സി.പി.ഐ പ്രവര്‍ത്തകരായിരുന്നെങ്കില്‍ അവരെ എന്നേ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുമായിരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

Ads By Google

പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റവിമുക്തരാകും വരെ പാര്‍ട്ടി പദവികളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതാണ് സി.പി.ഐയുടെ രീതി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, ഷുക്കൂര്‍ വധക്കേസ് തുടങ്ങിയ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സി.പി.ഐ.എമ്മില്‍ നിന്നും മാറ്റിനിര്‍ത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിന്റെ ഈ നിലപാടിനെ അംഗീകരിക്കുന്നില്ല. സി.പി.ഐ ആയിരുന്നെങ്കില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട ഒരു വ്യക്തിയും നിരപരാധിത്വം തെളിയിക്കുന്നത് വരെ പാര്‍ട്ടിയില്‍ തുടരില്ലായിരുന്നു-പന്ന്യന്‍ പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങളില്‍ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ എടുത്ത നിലപാട് നീതിയുക്തമല്ല. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംസ്ഥാന ഹര്‍ത്താലിന്റെ കാര്യം തന്നെ അറിയിച്ചില്ല.

കണ്ണൂരിലെ ഹര്‍ത്താലിന്റെ കാര്യംതന്നെ സി.പി.ഐ ജില്ലാസെക്രട്ടറിയും താനും അറിഞ്ഞത് ചാനലുകളില്‍ നിന്നാണെന്നും പന്ന്യന്‍ വെളിപ്പെടുത്തി.

Advertisement