എഡിറ്റര്‍
എഡിറ്റര്‍
വിദ്യാഭ്യാസ മന്ത്രി ആരുടെയും പാദസേവ ചെയ്യരുത്, പത്തു മിനിട്ട് സഹനശക്തി കാണിച്ചിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ: പന്ന്യന്‍ രവീന്ദ്രന്‍
എഡിറ്റര്‍
Sunday 5th February 2017 12:38pm

pannyan1

 

 

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതിനെതിരെ വിമര്‍ശനങ്ങളുമായി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. ചര്‍ച്ചയില്‍ പത്തുമിനിട്ട് സഹനശക്തി വിദ്യാഭ്യാസ മന്ത്രി കാണിച്ചിരുന്നെങ്കില്‍ സമരം ഇന്നലെത്തന്നെ അവസാനിപ്പിക്കാനാകുമായിരുന്നെന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയായില്ലെന്നും പന്ന്യന്‍ തിരുവനന്തപുരത്ത് പറഞ്ഞു.


Also read 13വര്‍ഷമാണ് തീവ്രവാദിയെന്ന ലേബലില്‍ ഞങ്ങള്‍ കഴിഞ്ഞത്: ഇതെന്ത് നീതി? ഗുജറാത്തില്‍ തീവ്രവാദകേസില്‍ 13 വര്‍ഷത്തിനുശേഷം കോടതി വെറുതെവിട്ടയാളുടെ കുടുംബം ചോദിക്കുന്നു 


വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും മന്ത്രി ആരുടെയും പാദസേവ ചെയ്യരുതെന്നും മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് കൊണ്ട് പന്ന്യന്‍ പറഞ്ഞു. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു ഇന്നലെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ യോഗ്യതയുള്ള പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സമരം തീരുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യസമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ മന്ത്രി മാനേജ്‌മെന്റിന്റെ വക്കാലത്തുമായാണ് എത്തിയതെന്നായിരുന്നു സമരത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചത്. സമരം തുടരുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചു.. ഇതിനെത്തുടര്‍ന്നാണ് പന്ന്യന്‍ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. എസ്.എഫ്.ഐയുടെ ഈഗോയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും തങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്കപ്പുറം മറ്റൊരു ഫോര്‍മുല ഉണ്ടാകരുതെന്നായിരുന്നു എസ്.എഫ്.ഐയുടെ നിലപാടെന്നും അതുകൊണ്ട് തന്നെ അവര്‍ ചര്‍ച്ച വഴിതിരിച്ച് വിടുകയായിരുന്നെന്നും പന്ന്യന്‍ ആരോപിച്ചു.

വിഷയം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഏത്രയും പ്പെട്ടന്ന് സമരം അവസാനിപ്പിക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു. സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനും ഇന്നലെ വിഷയത്തില്‍ അടിയന്തിര പരിഹാരമുണ്ടാകണമെന്ന് എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Advertisement