എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പച്ച കണ്ടാല്‍ മുട്ടുവിറയ്ക്കുന്നയാള്‍: പന്ന്യന്‍
എഡിറ്റര്‍
Tuesday 19th June 2012 4:52pm

തിരുവനന്തപുരം: പച്ച കണ്ടാല്‍ മുട്ടുവിറയ്ക്കുന്നയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അതുകൊണ്ടാണ് കുനിയില്‍ ഇരട്ട കൊലക്കേസില്‍ പി.കെ ബഷീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പില്ലെങ്കിലും തനിക്ക് ഭരണം മാത്രം മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അതുകൊണ്ടാണ് ലീഗിന് അഞ്ചാം മന്ത്രിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവകുപ്പും നല്‍കിയതെന്നും പന്ന്യന്‍ വ്യക്തമാക്കി.

Advertisement