തിരുവനന്തപുരം:  തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. ത്രിതല് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സത്യപ്രതിജ്ഞ രാവിലെ പത്തിനാണ് തുടങ്ങിയത്. ഏറ്റവും പ്രായംകൂടിയ അംഗം വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ മുതിര്‍ന്ന അംഗത്തിനു മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കോര്‍പ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ പതിനൊന്നരയ്ക്കാണ് തൂടങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര നഗരസഭകളിലെ അംഗങ്ങളും പതിനൊന്നരയ്ക്കു സ്ത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ കോഴിക്കോട് ത്രിതല പഞ്ചായത്തിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലിനാണ് തുടങ്ങുക. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ ഭരണസമിതിയുടെ ആദ്യയോഗം സത്യപ്രതിജ്ഞയ്ക്കുശേഷം നടക്കും. നവംബര്‍ ഒന്നിനു കാലാവധി തീരാത്ത പഞ്ചായത്തുകളിലെ സത്യപ്രതിജ്ഞ പിന്നീടു നടക്കും.

പുതിയ തദ്ദേശഭരണ സമിതി അധ്യക്ഷന്‍മാരുടെ തെരെഞ്ഞെടുപ്പ് ഉച്ചയ്ക്കു എട്ട്, ഒന്‍പത് തീയ്യതികളില്‍ നടക്കും.