ചണ്ഢീഗഡ്: പഞ്ചാബില്‍ വിഷ മദ്യം കഴിച്ച് 12 പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുര്‍ദാസ്പൂരില്‍ രണ്ട് പേര്‍ വിതരണം ചെയ്ത മദ്യം വാങ്ങിക്കഴിച്ചവരാണ് മരിച്ചത്. ജസ്വന്ത് സിങ്, കല എന്നിവരാണ് മദ്യം വിറ്റതെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്ത് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു.