എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ ആഹ്ലാദപ്രകടനം: ‘ശശികല ശിക്ഷിക്കപ്പെട്ടു; തമിഴ്‌നാട് രക്ഷപ്പെട്ടു’ എന്ന് പനീര്‍ശെല്‍വം
എഡിറ്റര്‍
Tuesday 14th February 2017 11:48am

paneer-selvam


തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ പനീര്‍ശെല്‍വം അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി.


ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ലാദപ്രകടനം. ശശികല ശിക്ഷിക്കപ്പെട്ടു, തമിഴ്‌നാട് രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം വിധിയോട് പ്രതികരിച്ചത്.

തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ പനീര്‍ശെല്‍വം അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി. മധുപലഹാര വിതരണവും ആട്ടവും പാട്ടവുമൊക്കെയായാണ് പനീര്‍ശെല്‍വം ക്യാമ്പ് വിധി ആഘോഷിക്കുന്നത്.


Must Read: ശശികല ജയിലിലേക്ക്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവും പത്തുകോടി പിഴയും


അമ്മ ഈ കേസില്‍ ഉള്‍പ്പെടാന്‍ കാരണം ശശികലയാണെന്നു പറഞ്ഞുകൊണ്ടാണ് ജയലളിതയ്ക്കു കൂടി എതിരായ ഈ വിധിയുടെ പേരില്‍ നടത്തുന്ന ആഹ്ലാദപ്രകടനത്തെ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ന്യായീകരിക്കുന്നത്. ശശികലയുടെ ധൂര്‍ത്തം ആഢംബര ഭ്രമവുമാണ് അമ്മ ഈ കേസില്‍ ഉള്‍പ്പെടാന്‍ കാരണമെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയെ ശിക്ഷിച്ച ബംഗളുരുവിലെ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതിനു പിന്നാലെയാണ് പനീര്‍ശെല്‍വം ക്യാമ്പ് ആഹ്ലാദപ്രകടനവുമായി രംഗത്തെത്തിയത്.

Advertisement