എഡിറ്റര്‍
എഡിറ്റര്‍
‘ അമ്മയുടെ ആത്മാവ് എന്നോട് സംസാരിച്ചു ‘ ; ശശികലയ്‌ക്കെതിരെ ‘ സത്യങ്ങള്‍ ‘ തുറന്നടിച്ച് പനീര്‍ശെല്‍വം , പാര്‍ട്ടിയില്‍ പൊട്ടിത്തെറി
എഡിറ്റര്‍
Tuesday 7th February 2017 10:42pm

PANEER
ചെന്നൈ: ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശല്‍വം. ജനസമ്മിതിയില്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പില്ലെന്ന് ചെന്നൈയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പനീര്‍ശെല്‍വം പറഞ്ഞു.

അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്ന് പറഞ്ഞാണ് പനീര്‍ശെല്‍വം ശശികലയ്ക്കും പാര്‍ട്ടി നേതൃത്വത്തിനും എതിരെ രംഗത്തെത്തിയത്.

ജയലളിതയാണ് തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടതെന്നും ചില സത്യങ്ങള്‍ വിളിച്ച് പറയാനുണ്ടെന്നും പറഞ്ഞ പനീര്‍ശെല്‍വം മനസാക്ഷിക്കുത്ത് ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും പറഞ്ഞു. ജയലളിതയുടെ ശവകുടീരത്തിന് സമീപത്ത് വച്ചായിരുന്നു പനീര്‍ശെല്‍വം മാധ്യമങ്ങളോട് സംസാരിച്ചത്.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ബി.ഉദയകുമാര്‍ തന്നോട് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞതായും പനീര്‍ശെല്‍വം വെളിപ്പെടുത്തി.


Also Read: ‘സെക്‌സി’ ദുര്‍ഗ; സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് വീണ്ടും ഭീഷണി


ശശികല വ്യാഴാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലെ പിളര്‍പ്പിന് സാധ്യത തെളിയുന്നതായാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Advertisement