എഡിറ്റര്‍
എഡിറ്റര്‍
ധര്‍മ്മം ജയിക്കും, നല്ലത് നടക്കും : ആത്മവിശ്വാസം പ്രകടിപ്പിച്ച് പനീര്‍ശെല്‍വം
എഡിറ്റര്‍
Thursday 9th February 2017 6:00pm

paneer-selvam
ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ധര്‍മ്മം ജയിക്കും, നല്ലത് നടക്കുമെന്നും പനീര്‍ശെല്‍വം. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം.

രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വ്വം വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കാന്‍ കഴിഞ്ഞതായും പനീര്‍ശെല്‍വം പറയുന്നു.

തന്നെ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിപ്പിച്ച രാജിവെപ്പിക്കുകയായിരുന്നു എന്ന് ഗവര്‍ണറോട് വെളിപ്പെടുത്തിതായും അദ്ദേഹം പറഞ്ഞു. തനിക്ക് പിന്തുണ പ്രഖ്യാപിച്ച എം.എല്‍.എമാരുമായാണ് പനീര്‍ശെല്‍വ്വം ഗവര്‍ണറെ കാണാന്‍ എത്തിയത്. തനിക്കൊപ്പമുള്ള എം.എല്‍എമാര്‍ക്ക് ഭയമുണ്ടെന്നും അദ്ദേഹം ഗവര്‍ണറെ അറിയിച്ചു.


Also Read: പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കുന്നു എന്നേയുള്ളൂ , ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ കോളേജ് ഭരണത്തില്‍ ഇനിയും ഇടപെടുമെന്ന് ലക്ഷ്മി നായര്‍


അതേസമയം, ഗവര്‍ണറുമായി വീണ്ടും കൂടിക്കാഴ്ച്ച നടത്തണമെന്നും അതിനായ് അനുമതി ചോദിച്ചിട്ടുണ്ടെന്നും പനീര്‍ശെല്‍വം പറഞ്ഞു. പനീര്‍ശെല്‍വ്വം രംഗത്തെത്തിയതിനെ തുടര്‍ന്ന മുഖ്യമന്ത്രിയാകാനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റ ശശികല ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും.

Advertisement