ന്യൂദല്‍ഹി: ഭാരതരത്‌ന പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഭീംസെന്‍ ജോഷി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പ്രത്യേകിച്ച് ഖയാല്‍ വായ്പ്പാട്ടിലൂടെയാണ് ഭീംസെന്‍ ജോഷി പ്രശസ്തി നേടിയത്. പ്രശസ്തമായ കിരാനാ ഘരാനയില്‍പ്പെട്ട സംഗീതഞ്ജനായിരുന്നു ജോഷി.

ഹിന്ദുസ്ഥാനി രംഗത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് രാഷ്ട്രം 2008ല്‍ ഭാരതരത്‌നം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1972ല്‍ പദ്മശ്രീയും 85ല്‍ പത്മഭൂഷണും 99ല്‍ പത്മവിഭൂഷണും ലഭിച്ച അദ്ദേഹത്തിന് സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.