ന്യൂദല്‍ഹി: സുഹ്രബുദ്ധീന്‍ വ്യാജ ഏറ്റെടുക്കല്‍ കേസില്‍ ഐ.പി.എസ് ഓഫീസര്‍ രാജ്കുമാര്‍ പാണ്ഡ്യന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍. പാണ്ഡ്യന്‍ ജയിലിനുള്ളില്‍ വെച്ചാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. പാണ്ഡ്യന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. മുദ്രവെച്ച കവറിലാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്നും സി.ബി.ഐ വാദിച്ചു. ഹരജി പരിഗണനക്കായി കോടതി മാറ്റിവെച്ചു.