എഡിറ്റര്‍
എഡിറ്റര്‍
വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ച് 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദേശം; 20 പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 27th July 2017 10:08am

കറാച്ചി: വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ച് 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ യുവാവിന് പഞ്ചാബ് പ്രവിശ്യയിലെ വില്ലേജ് കൗണ്‍സിലിന്റെ നിര്‍ദേശം.

16 കാരിയുടെ സഹോദരന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ സഹോദരനോടാണ് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് അവളേയും അത്തരത്തില്‍ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ പതിനെട്ടിനാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ രജ്പൂര്‍ വില്ലേജില്‍ നിന്നും 20 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായി മുള്‍ട്ടാന്‍ പൊലീസ് തലവന്‍ അഹ്‌സന്‍ യൂനിസ് പറഞ്ഞു.


Dont Miss ”ഞാന്‍ കാശുണ്ടാക്കിയത് പണിയെടുത്ത്, കറവക്കാരന്റെ മകനായ കോടിയെരിക്ക് ഈ സമ്പത്ത് എവിടുന്നുണ്ടായി”; കോടിയെരിയെ അധിഷേപിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍


പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്യാന്‍ നിര്‍ദേശം നല്‍കിയ പഞ്ചായത്ത് തലവനെയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഉമര്‍ വാദ എന്നയാളേയും ഉള്‍പ്പെടെ 20 പേരെയാണ് തങ്ങള്‍ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ജൂലൈ 16 നാണ് അശ്‌വാത്ത് എന്നയാളുടെ സഹോദരിയെ ഉമര്‍ വാദ ബലാത്സംഗം ചെയ്യുന്നത്. പിന്നാലെ വിഷയം വില്ലേജ് കൗണ്‍സിലിന്റെ പരിഗണനയിലെത്തുകയും ഉമര്‍ വാദയുടെ സഹോദരിയെ ബലാത്സംഗം ചെയ്യാന്‍ അശ് വാത്തിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.

അതേസമയം ഈ തീരുമാനത്തിനെതിരെ വാദയുടെ കുടുംബം രംഗത്തെത്തിയെങ്കിലും വാദ ചെയ്ത തെറ്റിന് അതേ നാണയത്തില്‍ തന്നെ ശിക്ഷ നല്‍കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടിയിലായിരുന്നു വില്ലേജ് കൗണ്‍സില്‍. എന്നാല്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വാദയുടെ കുടുംബം തയ്യാറായതുമില്ല.

അതേസമയം അശ് വാത്തിനേയും മറ്റു 30 പേരെയും ഉള്‍പ്പെടുത്തി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം വാദയുടെ കുടുംബം ആരോപിക്കുന്നതുപോലെ കുടുംബത്തിന് മുന്നില്‍വെച്ച് അയാളുടെ സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഇതേ ഗ്രാമത്തില്‍ തന്നെയായിരുന്നു പഞ്ചായത്ത് കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നത്.

Advertisement