ശ്രീനഗര്‍: 11 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ജമ്മുകശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി. ഇതിനായുള്ള നിര്‍ദേശം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ചു.

അടുത്ത മാസമായിരിക്കും തിരഞ്ഞെടുപ്പാണെന്നാണ് സൂചന. 2000 ഒക്ടോബറിലായിരുന്നു സംസ്ഥാനത്ത് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം അംഗീകരിച്ചാണ് മന്ത്രസഭ തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയത്.