കൊച്ചി: പാനായികുളത്ത് നടന്ന സിമി ക്യാമ്പിനെക്കുറിച്ച് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളത്തെ എന്‍ ഐ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്.

അതിനിടെ സമിക്ക് ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പി.എ ഷാദുലിയാണ് കേസിലെ ഒന്നാംപ്രതി. ലഷ്‌കര്‍ തീവ്രവാദി ഷിബിലിയുടെ സഹോദരനാണ് ഷാദൂലി. രണ്ടാംപ്രതി അബ്ദുള്‍ റഫീഖും അന്‍സാര്‍ മൂന്നാംപ്രതിയുമാണ്.

2006ല്‍ എറണാകുളത്തെ ബിനാനിപുരത്ത് യോഗംചേര്‍ന്ന് രാജ്യത്തുടനീളം ബോംബ്‌സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്. സംസ്ഥാന പോലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാനായിരുന്നില്ല. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.