Categories

പാനായികുളം സിമി ക്യാമ്പിനുപിന്നില്‍ ലഷ്‌കര്‍: എന്‍.ഐ.എ

കൊച്ചി: പാനായികുളത്തെ സമി ക്യാമ്പിനുപിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയാണെന്ന് എന്‍.ഐ.എ കണ്ടെത്തി. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്ന ക്യാമ്പെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ആകെ 17 പ്രതികളുണ്ട്.

പി.എ ഷാദുലിയാണ് കേസിലെ ഒന്നാംപ്രതി. ലഷ്‌കര്‍ തീവ്രവാദി ഷിബിലിയുടെ സഹോദരനാണ് ഷാദൂലി. രണ്ടാംപ്രതി അബ്ദുള്‍ റഫീഖും അന്‍സാര്‍ മൂന്നാംപ്രതിയുമാണ്. കേസിലെ 17 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഈ മാസം 15നാണ് പ്രോസിക്യൂഷനുള്ള അനുമതി പത്രം എന്‍.ഐ.എക്ക് ലഭിച്ചത്. രാഷ്ട്രപതിക്കുവേണ്ടി ആഭ്യന്തര അണ്ടര്‍സെക്രട്ടറിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

2006ല്‍ എറണാകുളത്തെ ബിനാനിപുരത്ത് യോഗംചേര്‍ന്ന് രാജ്യത്തുടനീളം ബോംബ്‌സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്. സംസ്ഥാന പോലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാനായിരുന്നില്ല. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില