എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്ട് ഫോണ്‍ വിപണി ലക്ഷ്യമിട്ട് പാനസോണിക്കും
എഡിറ്റര്‍
Thursday 30th May 2013 7:59pm

panasonic-i-phone

വേഗവും മികവും ലക്ഷ്യമിടുന്ന യുവതലമുറയെ ലക്ഷ്യമാക്കി  പ്രമുഖ ഇലക്ട്രോണിക് നിര്‍മ്മാണ കമ്പനിയായ പാനസോണിക് -ഇന്ത്യ  ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി.

പാനസോണിക് പി-51 എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ഫോണാണ് പാനസോണിക് പുറത്തിറക്കിയത്.

Ads By Google

നേര്‍ത്ത ഡിസൈനിലുള്ള പി-51 ഫോണ്‍ 1280 ഃ 720 പിക്‌സെല്‍ റസല്യൂഷനില്‍ ഹൈ ഡെഫനിഷന്‍ അനുഭവമാണ് ലഭ്യമാക്കുന്നത്.

ക്വാഡ് കോര്‍ 1.2 ജിഗാഹെര്‍ട്‌സ് പ്രോസസറിന്റെ പിന്‍ബലത്തോടെ ആന്‍ഡ്രോയിഡ് 4.2 (ജെല്ലി ബീന്‍)ലാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിന് സുഖവും സൗകര്യവും ലഭ്യമാക്കുന്ന രീതിയില്‍ മാഗ്‌നറ്റിക് ഫ്‌ളിപ്പ് കവറും ഇതു നല്‍കുന്നുണ്ട്.

വൈ ഫൈ സവിശേഷതയുള്ള ഉപകരണത്തില്‍ ഫ്‌ളാഷോടെയുള്ള ഓട്ടോ ഫോക്കസ് എട്ട് എംപി ക്യാമറയും 1.3 മെഗാപിക്‌സല്‍ 720 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. 26,990 രൂപയാണ് ഇതിന്റെ വില.

Advertisement