ന്യൂദല്‍ഹി: അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും സമുദായ നേതാവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിഗാണ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അഞ്ച് രൂപയുടെ സ്റ്റാമ്പ് പ്രകാശനം ചെയ്തത്.

ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി പ്രയത്‌നിച്ച നേതാവായിരുന്നു തങ്ങള്‍. ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ്, വലയാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.