മലപ്പുറം: നിര്‍മല്‍ മാധവിന് പട്ടിക്കാട് എം.ഇ.എ കോളേജില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് തീരുമാനം രണ്ടുദിവസത്തിനുള്ളിലുണ്ടാവുമെന്ന് മുസ്‌ലീം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്നാല്‍ പട്ടിക്കാട് എം.ഇ.എ കോളേജില്‍ നിലവില്‍ സീറ്റില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ പെരിന്തല്‍മണ്ണ വേങ്ങൂര്‍ എം.ഇ.എ എന്‍ജിനീയറിങ് കോളജ് മാനേജിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ വസതിയിലായിരുന്നു യോഗം.

കോഴിക്കോട് വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് പ്രവേശനം തേടിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എം.ഇ.എ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍മല്‍ മാധവിനെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം.ഇ.എ കോളേജിന്റെ പ്രസിഡന്റായ പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു. മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനിത്തിനുശേഷം മാത്രമേ ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയൂവെന്നാണ് ഹൈദരലി അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്.

Subscribe Us:

ഇതനുസരിച്ചാണ് ഇന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ കൂടിക്കാഴ്ച നടന്നത്.