എഡിറ്റര്‍
എഡിറ്റര്‍
വീടുകളിലെ ലഘുലേഖ വിതരണം; 18 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
എഡിറ്റര്‍
Sunday 20th August 2017 3:27pm

 

തിരുവനന്തപുരം: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ ആലുവയ്ക്കടുത്ത് പറവൂര്‍ വടക്കേക്കരയില്‍ പതിനെട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലാണ് ലഘുലേഖ വിതരണം നടന്നത്. ഇവരെ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള പോലീസ് മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.


Read more:  മുസഫര്‍ നഗറിലെ മുസ്‌ലിം സഹോദരങ്ങള്‍ എത്തിയിരുന്നില്ലെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ല: ട്രെയിനപകടത്തില്‍ രക്ഷപ്പെട്ട സന്യാസിമാര്‍


ലഘുലേഖകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ലഘുലേഖയിലെ ഉള്ളടക്കം മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ളതാണെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുത്തേക്കും.

ഈ മാസം പതിനഞ്ചന് കോട്ടയത്തും ഇതേ ലഘുലേഖ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Advertisement