കൊച്ചി: പാമോലിന്‍ കേസില്‍ മുന്‍ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസിന്റെ ഹരജി സുപ്രീംകോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്. കേസിലെ എട്ടാം പ്രതിയാണ് പി.ജെ തോമസ്.

Ads By Google

കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും തോമസ് ഒഴിഞ്ഞിരുന്നു. ചീഫ് വിജിലന്‍സ് കമ്മിഷണറായിരുന്ന പി.ജെ. തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയും പാമോലിന്‍ കേസ് സംബന്ധിച്ച് ഗൗരവമുള്ള പരാമര്‍ശം നടത്തിയിരുന്നെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഹരജിയില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഒപ്പുവച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയാണ്. കേസില്‍ 35ാം സാക്ഷിയാണ് ഉമ്മന്‍ചാണ്ടി.