Categories

പാമൊലിന്‍ കേസ്: മന്ത്രിസഭാ തീരുമാനത്തിനെതിരെ തിരുവഞ്ചൂര്‍

thiruvanchoor-radhakrishnan

കൊച്ചി: പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രി സഭാ യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ച് കൊണ്ടുള്ള ആഭ്യന്തര മന്ത്രിയുടെ കുറിപ്പ് പുറത്ത്.

കേസ് ഫയലിലാണ്  ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഹരജികള്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഉണ്ടെന്നും തിരുവഞ്ചൂര്‍ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കോടതി വിധിക്കായി കാത്ത് നില്‍ക്കണമെന്നും തിരുവഞ്ചൂര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തിരുവഞ്ചൂരിനെ നിയമ വകുപ്പ് സെക്രട്ടറി തിരുത്തി. കോടതിയില്‍ കേസ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം തന്നെയാണെന്നും പക്ഷേ കേസ് പിന്‍വലിക്കാന്‍ നിയമ തടസങ്ങളില്ലെന്നും നിയമ സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തി.

ഏതെങ്കിലും കോടതി സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശം നല്‍കിയതായി അറിവില്ല. കേസുമായി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയും. അതില്‍ നിന്ന് സര്‍ക്കാരിനെ ആരും വിലക്കിയിട്ടില്ല. സെക്രട്ടറി വ്യക്തമാക്കി.

കേസില്‍ ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ചീഫ് ചെക്രട്ടറി അറിയിച്ചു. ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തു എന്നതിന് തെളിവില്ല. സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചുവെന്ന് മാത്രം. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നത് കുറ്റമല്ല- ചീഫ് സെക്രട്ടറി പറഞ്ഞു.

അതേ സമയം തിരുവഞ്ചൂരിന്റെ വിയോജനക്കുറിപ്പ് ഫയലില്‍ ചേര്‍ത്തതില്‍ ദുരൂഹതയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ മറ്റ് വല്ല ലക്ഷ്യങ്ങളുമുണ്ടോയെന്ന് പരിശോധിക്കണം. പി.സി ജോര്‍ജ് പറഞ്ഞു.