തിരുവനന്തപുരം: പാമോലിന്‍ കേസിലെ തുടര്‍ നടപടികള്‍ സംബന്ധിച്ച ഹരജി തിരുവനന്തപ്പുരം വിജിലന്‍സ് കോടതി 19 ലേക്ക് മാറ്റി.

പി.സി.ജോര്‍ജിനെതിരെ കോടതിയലക്ഷ്യം ആരോപിച്ചുള്ള രണ്ടു ഹര്‍ജികള്‍ പരിഗണിക്കുന്നതും നവംബര്‍ 19ലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe Us:

പാമൊലിന്‍ കേസില്‍ നിന്നു വിജിലന്‍സ് കോടതി ജഡ്ജി സ്വയം പിന്‍മാറിയ സാഹചര്യത്തില്‍ പുതിയ കോടതി സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് കിട്ടാത്തതിനാലാണു ഹരജി വീണ്ടും മാറ്റിവെച്ചത്.