എഡിറ്റര്‍
എഡിറ്റര്‍
പാമോയില്‍ കേസ്: ഏഴാം പ്രതിക്ക് അറസ്റ്റ് വാറണ്ട്
എഡിറ്റര്‍
Wednesday 26th September 2012 2:21pm

തൃശൂര്‍: പാമോയില്‍ കേസില്‍ വിചാരണ വേളയില്‍ ഇതുവരെയും കോടതിയില്‍ ഹാജരാകാതിരുന്ന ഏഴാംപ്രതി ശിവരാമകൃഷ്ണന് വാറണ്ട് അയയ്ക്കുവാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

പാമോയില്‍ ഇറക്കുമതി കരാര്‍ നേടിയ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുടെ പ്രതിനിധിയാണ് ഇയാള്‍. കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ നാലുപേര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹരജിയിലെ തുടര്‍വാദം നവംബര്‍ ഏഴിലേക്കു മാറ്റി.

Ads By Google

പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ മാനദണ്ഡങ്ങള്‍വച്ച് തങ്ങളെയും വെറുതേ വിടണമെന്നായിരുന്നു വിടുതല്‍ ഹരജിക്കാരുടെ ആവശ്യം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.

പാമോയില്‍ കേസിലെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീ. ചീഫ് സെക്രട്ടറി സക്കറിയ മാത്യു, മുന്‍ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ എന്നിവരാണ് വിടുതല്‍ ഹരജി നല്‍കിയിരുന്നത്.

ആറാം പ്രതിയും കമ്പനി പ്രതിനിധിയുമായ സദാശിവന് അസുഖംമൂലം കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന്, അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എട്ടാം പ്രതിയും സിവില്‍ സപ്ലൈസ് വകുപ്പ് മുന്‍ സെക്രട്ടറിയുമായ പി.ജെ. തോമസ് ഐ.എ.എസ് വിടുതല്‍ ഹരജി നല്‍കിയിരുന്നില്ല.

Advertisement