എഡിറ്റര്‍
എഡിറ്റര്‍
പാമോലിന്‍ കേസ്: വിജിലന്‍സ് കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ചെന്നിത്തല
എഡിറ്റര്‍
Tuesday 21st January 2014 10:00am

chennithala222

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി നടപടി ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

പാമോലിന്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ല. കേസിലെ വിജിലന്‍സ് കോടതി നടപടി തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

പാമോലിന്‍ വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പ്രതിപക്ഷത്ത് നിന്നും വി. സുനില്‍ കുമാര്‍ എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസ് പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തൃശൂര്‍ കോടതിയാണ് തള്ളിയത്.

കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എം.എല്‍.എയും സമര്‍പ്പിച്ച ഹരജികളിലായിരുന്നു കോടതി ഉത്തരവ്.

കേസ് പിന്‍വലിക്കാന്‍ അനുവദിച്ചാല്‍ അത് പൊതു താല്‍പര്യത്തിനും സാമൂഹ്യനീതിക്കും വിരുദ്ധമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഉത്തമ വിശ്വാസത്തോടെയല്ല ഹരജി സമര്‍പ്പിച്ചതെന്നും ഹരജി ബോധിപ്പിച്ച പ്രോസിക്യൂട്ടര്‍ കേസിന്റെ ചുമതലയുള്ളയാളല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിയില്‍ കേസ് നടത്തിയിരുന്നത് അഡീഷണല്‍ ലീഗല്‍ അഡൈ്വസറായിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത് ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിനാണ്.

ക്രിമിനല്‍ നടപടി ചട്ടം 321ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ കേസ് പിന്‍ വലിക്കുന്നതിന് അപേക്ഷ സമര്പ്പിച്ചിരിക്കുന്നതെന്നാണ് വി.എസ് അച്യുതാനന്ദനും സുനില്‍ കുമാറും സമര്‍പ്പിച്ച ഹര്‍ജ്ജികളില്‍ ആരോപിക്കുന്നത്.

ഹരജി അനുവദിക്കുന്നത് പൊതു താത്പര്യത്തിന് എതിരാകുമെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്കെതിരായ വിചാരണ നടപടി തുടരുമെന്നും അറിയിക്കുകയായിരുന്നു.

Advertisement