ഹോങ്കോങ്: പ്രശസ്ത മോഡല്‍ പമേല ആന്‍ഡേഴ്‌സണിന്റെ നഗ്നശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഹോങ്കോങ് വിമാനത്താവള അധകൃതര്‍ അനുമതി നിഷേധിച്ചു. മൃഗസ്‌നേഹകളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റമെന്റ് അനിമല്‍സിന്റെ പരസ്യത്തിനാണ് അനുമതി നിഷേധിച്ചത്.

മൃഗങ്ങളുടെ തോല് ഉപയോഗിച്ച് ഫാഷന്‍ വസ്ത്രങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു പരസ്യം.  പരസ്യത്തില്‍ പമേല നാമമാത്രമായി വസ്ത്രം ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത് അനൗചിത്യമെന്ന് ചൂണ്ടിക്കാണിച്ചാണ് പരസ്യത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

പമേലയോടൊപ്പം ഏതാനും മോഡലുകള്‍കൂടി പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിമാനത്താവളത്തില്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപച്ചു പരസ്യം പ്രദര്‍ശിപ്പിക്കാനായിരുന്നു സംഘടനയുടെ പദ്ധതി.