പ്ലേ ബോയ് മാഗസീനിന്റെ കവര്‍ മോഡലും ബേവാച്ച് സ്റ്റാറുമായ പമേല ആന്‍ഡേഴ്‌സണ്‍ ബിഗ് ബോസ് വേദിയിലെത്തുന്നു. ബിഗ് ബോസ് തുടങ്ങുന്നതിന് മുന്‍പ് പമേല അവതാരകരില്‍ ഒരാളായെത്തുമെന്ന് സംസാരമുണ്ടായിരുന്നു.
ചൊവ്വാഴ്ച പമേല ബിഗ്‌ബോസ് വേദിയിലെത്തും. എന്നാല്‍ കുറച്ചു ദിവസം മാത്രമേ പമേല വേദിയിലുണ്ടാവൂ. രണ്ടരക്കോടി ഇതിനുവേണ്ടി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ്‌ബോസിലെത്തുന്ന മൂന്നാമത്തെ അന്തര്‍ദേശീയ സെലിബ്രിറ്റിയാണ് പമേല.