പത്തനംതിട്ട: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. പുല്ലാട് സ്വദേശികളായ ഷിന്‍സ്(21), ബിജോയ്(22) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് നദിയിലെ കുറിയന്നൂര്‍ പുല്ലേലിപ്പടി കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ ഒഴിക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe Us: