കൊച്ചി: സദാചാരലംഘനം നടത്തിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ നടപടി അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടാവുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും പാലോളി പറഞ്ഞു.

പി.ശശിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയില്‍ ആരും ശ്രമിക്കുന്നില്ല. വഹിക്കുന്ന സ്ഥാനത്തിനസുരിച്ച് ചെയ്യാന്‍ പാടില്ലാത്ത കാര്യം ശശി ചെയ്തു എന്നാണ് ആക്ഷേപം. സ്ത്രീകള്‍ക്കെതിരെ അപമര്യാദയായി പെരുമാറിയെന്നാണ് ശശിക്കെതിരായ പരാതിയെന്നും പാലോളി പറഞ്ഞു.