Categories

എന്‍ എസ് എസ് ആവശ്യം ഗൗരവമായി കാണും: പാലൊളി

paloli-rw

മലപ്പുറം: നായര്‍ വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന എന്‍ എസ് എസിന്റെ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് തദ്ദേശമന്ത്രി പാലൊളി മുഹമ്മദ് കുട്ടി. ഉന്നത സമുദായത്തില്‍ ജനിച്ചുവെന്ന കാരണം കൊണ്ട് മാത്രം സംവരണം നിഷേധിക്കുന്നത് ശരിയല്ല. മറ്റ് സമുദായങ്ങള്‍ക്ക് ദോഷമുണ്ടാകാത്ത രീതിയില്‍ ഇത് നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നല്‍കിവരുന്ന സംവരണം നായര്‍ സമുദായാംഗങ്ങള്‍ക്കും നല്‍കണമെന്നാണ് എന്‍ എസ് എസ് സമ്മേളനത്തോടനുബന്ധിച്ച് പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.