വിജയവാഡ : തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്താന്‍ തയ്യാറാണെന്ന് പാലൊളി മുഹമ്മദ് കുട്ടി. സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കുമെന്നും പാലൊളി പറഞ്ഞു.

നേരത്തെ സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈമാസം 12 ന് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തുചേര്‍ന്ന കമ്മീഷന്റെ യോഗത്തിലാണ് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് നേരത്തെ യു ഡി എഫ് ആവശ്യപ്പെട്ടിരുന്നു.