കോഴിക്കോട്: ഇനി മല്‍സരിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന പാലോളി മുഹമ്മദ് കുട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരത്തിനെത്തിയത് വി.എസിനെതിരായ വിഭാഗീയ നീക്കങ്ങളുടെ ഭാഗമായാണെന്ന് മഞ്ഞളാംകുഴി അലി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് പാലോളി തന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടു കൂടിയാണ് താന്‍ മങ്കടയില്‍ നിന്ന് വീണ്ടും മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കങ്ങളും വി.എസിനെ ഒറ്റപ്പെടുത്താനായിരുന്നുവെന്നും അലി മനോരമ ന്യൂസിനോട് പറഞ്ഞു.

Subscribe Us:

പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ടി.കെ. ഹംസ പൂര്‍ണ പരാജയമാണ്. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് ഫ്‌ളാറ്റും കാറുമാണ്. ഹംസ നല്ല നേതാവ് പോലുമല്ലെന്നും അലി പറഞ്ഞു.

താന്‍ വിശ്വസിക്കാന്‍ കൊളളാത്തവനാണന്ന് എ.വിജയരാഘവന്‍ മലപ്പുറത്തെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗത്തോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും അലി പറഞ്ഞു.