എഡിറ്റര്‍
എഡിറ്റര്‍
പാമൊലിന്‍ കേസ്; മന്ത്രി സഭായോഗത്തില്‍ പറഞ്ഞത് വെളിപ്പെടുത്താനാവില്ലെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 8th November 2013 5:15pm

thiruvanchoor-radhakrishnan

കൊച്ചി: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് താന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതെന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

മുഖ്യമന്ത്രിക്ക് എതിരായി താന്‍ ഒരു നിലപാടും എടുത്തിട്ടില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളാണ് കോടതി അംഗീകരിച്ചതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രി സഭാ യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ച് കൊണ്ടുള്ള ആഭ്യന്തര മന്ത്രിയുടെ കുറിപ്പ് പുറത്ത് വന്നിരുന്നു.

കേസ് ഫയലിലാണ്  ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നത്.

കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഹരജികള്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഉണ്ടെന്നും തിരുവഞ്ചൂര്‍ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കോടതി വിധിക്കായി കാത്ത് നില്‍ക്കണമെന്നും തിരുവഞ്ചൂര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിരുവഞ്ചൂരിനെ നിയമ വകുപ്പ് സെക്രട്ടറി തിരുത്തി. കോടതിയില്‍ കേസ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം തന്നെയാണെന്നും പക്ഷേ കേസ് പിന്‍വലിക്കാന്‍ നിയമ തടസങ്ങളില്ലെന്നും നിയമ സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

Advertisement