എഡിറ്റര്‍
എഡിറ്റര്‍
പാമോലിന്‍ കേസ്: വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ
എഡിറ്റര്‍
Monday 27th January 2014 3:18pm

high-court-003

എറണാകുളം: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ വിജലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനാണ് ഹൈക്കോടിതിയുടെ സ്‌റ്റെ. സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റെ.

വിവാദമായ പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു.

കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും സമര്‍പ്പിച്ച ഹരജികളിലായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്.

കേസ് പിന്‍വലിക്കാന്‍ അനുവദിച്ചാല്‍ അത് പൊതു താല്‍പര്യത്തിനും സാമൂഹ്യനീതിക്കും വിരുദ്ധമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

എന്നാല്‍ പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി നടപടി ശരിയായില്ലെന്നും വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

പാമോലിന്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും കേസിലെ വിജിലന്‍സ് കോടതി നടപടി തെറ്റാണെന്നും ചെന്നിത്തല പ്രസ്താവിച്ചിരുന്നു.

Advertisement