കൊച്ചി: പാമോലില്‍ കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

കേസിന്റെ അന്വേഷണം ഇത്രയും വൈകുന്നത് എന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകുന്നതിന്റെ കാരണങ്ങളും കേസില്‍ ഘട്ടം ഘട്ടമായി നടന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഈ മാസം 11നു മുമ്പായി ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തൃശൂര്‍ സ്വദേശിയായ പി.ടി ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.