കൊച്ചി: പാമോലിന്‍ കരാറില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് ടി.എച്ച് മുസ്തഫ. തനിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി വിജിലന്‍സ് സ്ഥാനം ഒഴിയേണ്ട കാര്യമില്ലായിരുന്നു. നിഷ്പക്ഷമായ അന്വേഷണത്തിന് സര്‍ക്കാര്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.