തിരുവനന്തപുരം: പാമൊലിന്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വെളിപ്പെടുന്നുവെന്ന് സി.പി.ഐ.എം സെക്രട്ടേറിയേറ്റ്. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവും പങ്കും അഴിമതിയിലുണ്ടായിരുന്നു. ടി.എച്ച് മുസ്തഫയുടെ സത്യവാങ്മൂലം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.

ഇക്കാര്യത്തില്‍ രാഷ്ട്രീയപരമായും നിയമപരമായും യു.ഡി.എഫ് വിശദീകരണം നല്‍കണമെന്നും സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.