umman-chandyതിരുവനന്തപുരം: പാമൊലിന്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ജി.ശശിധരന്‍ തല്‍സ്ഥാനത്തു തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുല്ലുമേട് ദുരന്തം സംബന്ധിച്ച ഹരിഹരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ടിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ 26ന് യോഗം ചേരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം ഇന്നു വൈകുന്നേരം ആറിനു ചേരുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പെരിങ്ങാര്‍ കുറ്റി ജലവൈദ്യുതി മേഖലയിലെ കൈവശക്കാര്‍ക്കു പട്ടയം കൊടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.