ന്യൂദല്‍ഹി: പാമോലിന്‍ കേസ് വിചാരണയില്‍ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. 2007ലാണ് തിരുവനന്തപുരത്തെ പാമൊയില്‍ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി വിചാരണ സ്‌റ്റേ ചെയ്തത്. കരുണാകരന്റെ ഹരജിയിലായിരുന്നു കോടതി നടപടി.

നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാമൊലിന്‍ കേസ് പിന്‍വലിച്ചിരുന്നു. കെ കരുണാകരനെ കൂടാതെ മുന്‍ ഭക്ഷ്യമന്ത്രി ടി. എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി. ജെ. തോമസ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ജി.ജി തോംസണ്‍, പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി ഡയറക്ടര്‍മാരായ എസ്. സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

മാര്‍ച്ച് 23 വെള്ളിയാഴ്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജസ്‌റിസ് കെ. ബാലകൃഷ്ണന്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.