ന്യൂദല്‍ഹി: ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിതാ സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിന് രാജ്യാന്തര ടൂര്‍ണമെന്റില്‍ വീണ്ടും കിരീടം. വാഷിങ്ടണില്‍ നടന്ന വിസ്പ ഡ്രെഡ് സീരിസ് 2 സ്‌ക്വാഷ് ടൂര്‍ണമെന്റിലാണ് ദീപിക കിരീടം ചൂടിയത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ സാറാജെയ്ന്‍ പെറിയെയാണ് ഇന്ത്യന്‍ താരം കീഴടക്കിയത്.

നേരിട്ടുള്ള സെറ്റുകളില്‍ 11-9,11-3,11-7 ന് ആയിരുന്നു ദീപികയുടെ വിജയം. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഇരുപതുകാരിയായ ദീപിക. അമേരിക്കയില്‍ നാല് ആഴ്ചക്കിടെ ഇന്ത്യന്‍ താരം നേടുന്ന രണ്ടാം കിരീടമാണിത്. നേരത്തേ കലിഫോര്‍ണിയയില്‍ നടന്ന ഓറഞ്ച് കൗണ്ടി ചാംപ്യന്‍ഷിപ്പിലും കിരീടം നേടിയിരുന്നു.

Subscribe Us:

ദീപികയുടെ കരിയറിലെ നാലാമത്തെ പ്രധാന കിരീടജയമാണ്. കാലിഫോര്‍ണിയയിലെ ജയത്തോടെ ദീപിക ലോകറാങ്കിങ്ങില്‍ ഇരുപതിനുള്ളില്‍ എത്തിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് ദീപിക.