ഹൈദരാബാദ്: കേന്ദ്രമന്ത്രി പള്ളംരാജുവിന്റെ അകമ്പടി വാഹനമിടിച്ച് നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഇന്നു ഉച്ചയോടെയാണ് അപകടം. മന്ത്രിയുടെ കാറിന് അകമ്പടിയായി വന്ന ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അഞ്ച് പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. അഞ്ച് പേരും മരിച്ചു. അഞ്ച പോലീസുകാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.