എഡിറ്റര്‍
എഡിറ്റര്‍
ടോള്‍ പിരിവ്; വടക്കന്‍ കേരളത്തില്‍ ഇന്ധനവില കൂടി
എഡിറ്റര്‍
Sunday 11th March 2012 11:45am

തൃശൂര്‍: ദേശീയപാത 47ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവിന്റെ ഭാരം സാധാരണക്കാരന്റെ തലയില്‍. പെട്രോള്‍ ലോറികള്‍ ടോള്‍ ആയി നല്‍കുന്ന പണം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയാണ് കമ്പനികള്‍. ലിറ്ററിന് അഞ്ച് പൈസമുതല്‍ 7 പൈസവരെയാണ് വര്‍ധിപ്പിച്ചത്.  തങ്ങള്‍ക്ക് വന്ന അധികഭാരം ലോറിക്കാരും കമ്പനികളും ചേര്‍ന്ന് അറിയിപ്പൊന്നുമില്ലാതെ ഉപഭോക്താക്കള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു.

കൊച്ചിയില്‍ നിന്ന് ഐ.ഒ.സി ഭാരത് പെട്രോളിയം, എച്ച്.പി.സി കമ്പനികളൊക്കെ പ്രധാനമായും എന്‍.എച്ച്-47 വഴിയാണ് തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് ഇന്ധനം കൊണ്ടുപോകുന്നത്. 12,000 ലിറ്ററിന്റെ സാധാരണ ടാങ്കറിന് 290 രൂപ ടോള്‍ നല്‍കണം. 20,000ത്തിന്റെയോ 24,000ത്തിന്റെയോ ലോറികളാണെങ്കില്‍ 465 രൂപയാകും. ഗതാഗതച്ചെലവില്‍ വന്ന ഈ വര്‍ധന പെട്രോളിയം ഡീലര്‍മാരില്‍ നിന്നാണ് കമ്പനികള്‍ ഈടാക്കുന്നത്.

പാലക്കാട് ജില്ലക്കാര്‍ക്ക് ടോള്‍ കടന്നുവരുന്ന ലോറികള്‍ മാത്രമാണ് പെട്രോളിന് ആശ്രയം. ലോറിക്കാര്‍ അവരുടെ കൂടെ ടോളിന്റെ ബില്ലുകൂടി കമ്പനിക്ക് നല്‍കുന്നു. കമ്പനി അത് ഡീലറില്‍ നിന്ന് ഈടാക്കുന്നു. ഡീലര്‍ അത് ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നു.

ഫിബ്രവരി 9മുതല്‍ ടോള്‍ തുടങ്ങിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞാണ് ഇന്ധനത്തിന്റെ ചില്ലറ വില്‍പ്പന വില കൂട്ടിയത്. ചെറിയ വര്‍ധനായയതിനാല്‍ കൂടിയ അളവില്‍ ഇന്ധനം അടിക്കുന്നവര്‍ക്ക് മാത്രമേ ഈ വ്യതിയാനം മനസ്സിലാകൂ.

കാസര്‍കോട് വരെയും സേലം വരെയും കൊച്ചിയില്‍ നിന്ന് ഇന്ധനലോറികള്‍ പോകുന്നുണ്ട്. ടോള്‍ തുടങ്ങിയതോടെ എന്‍.എച്ച്-47 ഒഴിവാക്കി 17 വഴി ലോറികള്‍ പോകുന്നതും പതിവാണ്. ഇതോടെ ഓരോ ജില്ലയിലും വ്യതിയാനും സാധാരണമായിട്ടുണ്ട്. തൃശ്ശൂരിലാണ് ഇതേറെ വ്യക്തം. തൃശ്ശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കാള്‍ 7 പൈസ വരെ ലിറ്ററിന് കൂടുതലാണ് തൃശ്ശൂര്‍ നഗരത്തില്‍. കണ്ണൂരില്‍ ഭാരതിനും എലത്തൂരില്‍ എച്ച്.പി.സിക്കും ഇന്ധന ഗോഡൗണുകളുണ്ടെങ്കിലും കൊച്ചിയെ വലിയൊരളവില്‍ ആശ്രയിക്കുന്നുണ്ട്.

ടോള്‍ ഈടാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ അറിയിപ്പില്‍ ഇതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ദേശീയപാത ചുങ്കപ്പാതയാക്കിയതോടെ പൊതുജനം നല്‍കേണ്ടിവരുന്ന പരോക്ഷ ടോളിന് ഉദാഹരണമാണ് ഇന്ധത്തിന്റെ അധികവില.

ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍കേറ്റ് കഴിഞ്ഞുള്ള പമ്പുകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ലഭാമാണ് കാരണം. കൊച്ചി മുതല്‍ പാലിയേക്കര വരയുള്ള മ്പുകളിലേക്കുള്ള ലോറികള്‍ക്ക് ഗേറ്റ് കടക്കേണ്ടതില്ലെന്നത് തന്നെ.

Malayalam news
Kerala news in English

Advertisement