Categories

Headlines

ഇസ്രഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ഫലസ്തീന്‍

al-maliki ഹേഗ്: ഗസയില്‍ നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ഫലസ്തീന്‍. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കാന്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലികി ചൊവ്വാഴ്ച ഹേഗിലത്തെി.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇസ്രഈല്‍ യുദ്ധക്കുറ്റം ചെയ്തതിന്റെ ശക്തമായ തെളിവുകള്‍ കൈവസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡച്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സ് ടിമ്മര്‍മാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നും ഇസ്രാഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നുമുള്ള ആവശ്യവുമായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. യുദ്ധസാമഗ്രി ഉടമ്പടി പ്രകാരം ഇസ്രാഈലിന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുന്ന അമേരിക്കയുടെ നടപടി തടയണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു.

ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ജബലിയയിലെ യു.എന്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷന്‍ മേധാവി നവി പിള്ള പ്രസ്താവിച്ചിരുന്നു. സമിതിയിലെ 46 അംഗങ്ങളില്‍ ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ യു.എന്‍ പ്രസ്താവനയെ പിന്തുണച്ചിരുന്നു.

 

 

 

 



‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ