ജെറുസലേം: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസ മുനമ്പിലെ നാലിടങ്ങളിലാണ് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് പലസ്തീന്‍ പോരാളികള്‍ റോക്കറ്റും മോര്‍ട്ടാറും പ്രയോഗിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയായിട്ടാണ് ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തെക്കന്‍ ഈജിപ്തിന്റെയും ഗാസയുടേയും അതിര്‍ത്തി പ്രദേശത്തായാണ് ഇസ്രായേലി എഫ്-16 മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിനെ ആക്രമിക്കാനായി ആയുധങ്ങള്‍ കടത്തുന്നതിന്‌ ഈ പ്രദേശത്ത് ധാരാളം തുരങ്കമുണ്ട്. ഈ തുരങ്കങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു .

Subscribe Us:

ഫലസ്തീന്‍ ഇസ് ലാമിസ്റ്റ് മൂവ്‌മെന്റായ ഹമാസിന്റെ നിയന്ത്രണത്തിലാണ് ഗാസ മുനമ്പ്. ഐക്യരാഷ്ട്ര സംഘടന ഭീകരസംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഹമാസിനെ.