കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടം പൈപ് ലൈന്‍ ജംഗ്ഷനിലുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. പള്ളുരുത്തി സ്വദേശി ഷിജാസാണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഹാരിസ് (19), ലിസ്സാം (21), റിന്‍ഷാദ് (19), അന്‍വര്‍ (21), സഫീര്‍ (20) എന്നിവരായിരുന്നു അപകടം നടന്ന വ്യാഴാഴ്ച മരിച്ചിരുന്നത്.

മൈസൂരില്‍ നിന്നും വിനോദയാത്രാ കഴിഞ്ഞ് തിരിച്ച് വരുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ലോറിയുടെ െ്രെഡവര്‍ ഓടി രക്ഷപെട്ടുവെങ്കിലും അന്ന് വൈകീട്ട് നാലരയോടെ പാലാരിവട്ടത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി െ്രെഡവര്‍ ഇടുക്കി സ്വദേശി പ്രദീപ് (28) നെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്സെടുത്തിട്ടുണ്ട്.