കൊച്ചി: എറണാകുളം പാലാരിവട്ടം പൈപ് ലൈന്‍ ജംഗ്ഷനിലുണ്ടായ വാഹനപകടത്തില്‍ അഞ്ച് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളുരുത്തി സ്വദേശികളായ അന്‍വര്‍, സഫീര്‍, ലിസാം, റിന്‍ഷാദ്, ഹാരിസ് എന്നിവരാണ് മരിച്ചത്. മൈസൂരില്‍ നിന്നും വിനോദയാത്രാ കഴിഞ്ഞ് തിരിച്ച് വരുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടയും പ്രായം 20നും 25നും ഇടയ്ക്കാണ്. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ലോറിയുടെ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Subscribe Us: